Crime
ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിന് പിന്നാലെ ബി.ജെ.പി നേതാവിനെയും വെട്ടിക്കൊന്നു

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബി. ജെ പി നേതാവിനെ വെട്ടിക്കൊന്നു. ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. നാൽപത് വയസായിരുന്നു. അക്രമികൾ സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ഭാര്യയുടെയും അമ്മയുടെയും കൺമുന്നിൽവച്ചായിരുന്നു ആക്രമണം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ് രഞ്ജിത്ത് ശ്രീനിവാസന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.
എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടും രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.