KERALA
വഴക്കു പറഞ്ഞതിനു വീടുവിട്ടിറങ്ങിയ പതിമൂന്ന് കാരി ആറ്റിൽ മരിച്ച നിലയിൽ

തിരുവല്ല : പഠിക്കാതിരുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആറ്റിൽ ചാടി 13 കാരി ആത്മഹത്യ ചെയ്തു. നെടുമ്പ്രം ഓട്ടാഫിസ് കടവിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പറമ്പിൽ സന്തോഷ്–സിമ ദമ്പതികളുടെ മകൾ നമിത (13) ആണ് മരിച്ചത്. പഠിക്കാതിരുന്നതിന് വിട്ടുകാർ നമിതയെ വഴക്കു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വീട്ടിൽ നിന്നിറങ്ങി 100 മീറ്റർ അകലെ ഓട്ടാഫിസ് കടവ് പാലത്തിനോടു ചേർന്നുള്ള വഴിയിലൂടെ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നെന്നാണ് വിവരം.
ഇന്ന് കാലത്താണ് സംഭവം. തിരുവല്ല എസ്‌സിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നമിത. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിൽ.