Connect with us

Crime

അങ്കമാലിയിൽ വൻ ഹാശിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാശിഷ് പിടിച്ചെടുത്തു

Published

on

അങ്കമാലി: അങ്കമാലിയിൽ വൻ ഹാശിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാശിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാ​ക്ക​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്. 

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടിക്കായി എത്തിച്ച ഹാശിഷാണ് പൊലീസ് പിടിച്ചെടുത്തത്. ആന്ധ്രായിൽ നിന്നും ടൂറിസ്റ്റ് ബസ് മാർഗം കൊച്ചിയിലെക്കാണ് ലഹരി വസ്തു എത്തിച്ചത്. 2.5 കിലോ തൂക്കം വരുന്ന ഹാശിഷാണ് പിടിച്ചതെന്നും പൊലീസ് അറിയിച്ചു. 

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ങ്ക​മാ​ലി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്. ആലുവ റൂറൽ എസ് പിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആകാനുണ്ട്. 

Continue Reading