Connect with us

KERALA

വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹത ഉണ്ടെന്ന് കോടിയേരി

Published

on

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹത ഉണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ 21 ആക്കേണ്ട കാര്യമില്ലെന്ന് കോടിയേരി പറഞ്ഞു.

ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലിംഗനീതി ഉറപ്പാക്കാനാണെങ്കില്‍ പുരുഷന്റെ വിവാഹപ്രായം കുറച്ചാല്‍ പോരേ എന്ന് നേരത്തെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും സി.പി.ഐ നേതാവുമായ ആനി രാജയും ചോദിച്ചിരുന്നു.

പോഷകാഹാരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് ആദ്യം ഉറപ്പാക്കേണ്ടതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളെ സഹായിക്കുന്നതിനു പകരം ദ്രോഹിക്കുന്ന നടപടിയാണിതെന്നും വര്‍ഗീയ കാഴ്ചപ്പാടോടെയാണ് കേന്ദ്രത്തിന്റെ നീക്കമെന്നും സി.പി.ഐ.എമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ആരോപിച്ചിരുന്നു.

Continue Reading