KERALA
സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റി വെച്ചു

തിരുവനന്തപുരം: വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഡിസംബർ 21 മുതൽ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ അനുഭാവപൂർണമായ നിലപാടെടുക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റാൻ തീരുമാനിച്ചതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ ബസ്ചാർജ് മിനിമം ആറു രൂപയാക്കുക, ഡിസംബർ 31 വരെയുള്ള റോഡ് ടാക്സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.