Crime
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ രണ്ടു ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്റെ കൊലപാതകത്തിൽ രണ്ടു ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടനും പ്രസാദുമാണ് അറസ്റ്റിലായത്. കൊലപാതകവുമായ ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചുകൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ പ്രസാദ് ആണെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. പ്രസാദാണ് കൊലയാളി സംഘത്തെ സംഘടിപ്പിച്ചതും വാഹനം എടുത്തു നൽകിയതും. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്.
അതിനിടെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 12 പ്രതികളുണ്ടെന്ന് എഡിജിപി അറിയിച്ചു. പ്രതികളുടെ പേരുൾപ്പെടെ നിർണായക വിവരങ്ങൾ ലഭിച്ചു. എണ്ണം ഇനിയും കൂടാമെന്നും അദ്ദേഹം പറഞ്ഞു.