Connect with us

Gulf

സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു.മരിച്ചത് വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികള്‍

Published

on

റിയാദ്: സൗദി അറേബ്യയിലെ ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്‌റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരണപ്പെട്ടത.് വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22) മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) ) എന്നിവരാണ് മരിച്ചത് .സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു തിരികെ വരുന്നതിനിടെയാണ് അപകടം. ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ആണ് അപകടം ഉണ്ടായതെന്ന് സൗദി പോലീസ് അറിയിച്ചു. . ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളാണ് സമയ പ്രായക്കാരായ മൂവരും.മൂന്നു പേരും അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ഏരെക്കാലമായി ദമാമില്‍ തന്നെയാണ് താമസം.

Continue Reading