Crime
ബാലഭാസ്‌ക്കറിന്റെ മരണം: നുണ പരിശോധന നാളെയും മറ്റന്നാളുമായ് നടത്തും

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ നുണ പരിശോധനയുമായി സിബിഐ രംഗത്ത്. പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവര്‍ക്കാണ് നാളെയും മറ്റന്നാളുമായി എറണാകുളത്ത് നുണപരിശോധന നടത്തുന്നത്. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട ദിവസമാണ് നുണപരിശോധനയെന്ന പ്രത്യേകതയുമുണ്ട്.
ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നു പ്രകാശന്‍ തമ്പിയും വിഷ്ണുവും. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് ഇവര്‍ക്കു നുണ പരിശോധന നടത്തുന്നത്.