Connect with us

KERALA

കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടിനെ ട്രോളി മന്ത്രി എം.എം മണിയും

Published

on

തിരുവനന്തപുരം :കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍.സ്വന്തം പേര് മറച്ചുവച്ച് വ്യാജ പേരില് കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്നു മറച്ചുവെക്കുകയും ചെയ്ത കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ പരഹിസിച്ചാണ് ഇന്ന് ട്രോളുകള്‍ ഏറെ ഇറങ്ങിയത.് മന്ത്രി എം എം മണിയും അഭിജിത്തിനെ നന്നായി ഒന്ന് ട്രോളി. ‘കോവിഡ് സ്പ്രഡിങ് യൂണിയന്‍ ‘എന്ന ഹാഷ് ടാഗും പോസ്റ്റില്‍ ഉപയോഗിച്ചാണ് മണി കെ.എസ്.യു നേതാവിനെ ട്രോളിയത.്

മണിയുടെ കുറിപ്പ് ഇങ്ങിനെയാണ് :

ചായകുടിച്ചാല്‍ കാശ്
‘അണ്ണന്‍ തരും’
കോവിഡ് ടെസ്റ്റ് നടത്തിയാല്‍
പേരും മേല്‍വിലാസവും
‘വേറെ അണ്ണന്റെ തരും’

KovidSpreadingUnion

Continue Reading