Connect with us

KERALA

പോപ്പുലര്‍ ഫിനാന്‍സ് കേസ്: സി.ബി.ഐക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി

Published

on

തിരുവനന്തപുരം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിക്ഷേപകര്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നതിന് പിന്നാലെയാണ് അന്വേഷണം കൈമാറിയുള്ള സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്.

സെപ്റ്റംബര്‍ 16നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഒറ്റ എഫ്ഐആര്‍ ഇടാനുള്ള ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു.എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലയിലെ പോപ്പുലര്‍ ബ്രാഞ്ചുകള്‍ ഏറ്റെടുത്ത് മുദ്രവയ്ക്കണമെന്നും സ്വര്‍ണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Continue Reading