Connect with us

Education

എഞ്ചിനീയറിംഗ് , ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

Published

on



തിരുവനന്തപുരം: ഇക്കൊല്ലത്തെ കീം പരീക്ഷയുടെ (എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷ) ഫലം പ്രസി​ദ്ധീകരി​ച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. എൻജിനിയറിംഗി​ൽ വരുൺ​ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുൽ ഗോവിന്ദ് ടി.കെ (കണ്ണൂർ) രണ്ടാം റാങ്കും നിയാസ് മോൻ.പി (മലപ്പുറം) മൂന്നാം റാങ്കും നേടി.

ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ സ്വദേശിയായ അക്ഷയ് കെ മുരളീധരൻ ഒന്നാം റാങ്ക് നേടി​. കാസർകോട് പരപ്പ സ്വദേശിയായ ജോയൽ ജെയിംസ് രണ്ടാം റാങ്കും,കൊല്ലം സ്വദേശി അദിത്യ ബൈജു മൂന്നാം റാങ്കും സ്വന്തമാക്കി.റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ് ഫലം പ്രഖ്യാപിച്ചത്.

എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ആദ്യ നൂറ് റാങ്കിൽ ഇടംപിടിച്ചതിൽ 87 പേരും ആൺകുട്ടികളാണ്. ആദ്യനൂറിൽഇടം പിടിച്ചവരിൽ 66പേർ ആദ്യശ്രമത്തിൽ വിജയിച്ചവരാണ്. 34പേർ രണ്ടാമത്തെ ശ്രമത്തിലും. ജൂലായ് 16നായിരുന്നു പ്രവേശന പരീക്ഷ നടന്നത്. പ്രവേശന നടപടികൾ ഈ മാസം 29ന് തുടങ്ങുമെന്ന് മന്ത്രി  അറിയിച്ചു.

Continue Reading