Education
നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് ഗവർണർ

തിരുവനന്തപുരം: ഡി.ലിറ്റ് വിഷയത്തിൽ നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പറയാനുള്ള കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞെന്നും, ഇനി ഈ കാര്യത്തിൽ പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഭരണഘടനയും, നിയമവും മനസിലാക്കി പ്രതികരിക്കണം. അജ്ഞതയുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ ഓഫീസ് ചർച്ചാ വിഷയമാക്കരുതെന്നും, സർവകലാശാലകൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും ഗവർണർകൂട്ടിച്ചേർത്തു.വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.