Education
മീഡിയ വിങ്സ് “സിവിൽ സർവ്വീസ് മുന്നോരുക്കങ്ങൾ” എന്ന വിഷയത്തിൽ സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നു.

റിയാദ്: നൂതന മാധ്യമ സംരംഭമായ മീഡിയ വിങ്‌സ് ന്യൂസിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സിവിൽ സർവീസ് പരീക്ഷയ്ക്കാവശ്യമായ മുന്നൊരുക്കങ്ങളെ കുറിച്ച് സൗജന്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
സിവിൽ സർവീസ് ലക്ഷ്യം വെക്കുന്നവർക്കും രക്ഷകർത്താകൾക്കും വേണ്ടിയുള്ള പരിശീലന പരിപാടി മുൻ ഡിജിപിയും പ്രമുഖ പരിശീലകനുമായ ഡോ. ഋഷിരാജ്‌സിംഗ് ഐ.പി.എസ്നയിക്കും. ദയാ അക്കാദമി കണ്ണൂർ, സിൻമാർ ഗ്ലോബൽ ഗ്രൂപ്പ് , കുർത്ത് റിയാദ് തുടങ്ങിയവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
ജനുവരി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 5:00 മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ക്ലാസിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്തവർക്ക് മാത്രമാകും പ്രവേശനം. രജിസ്ട്രേഷൻ സൗകര്യം https://mediawings.in/civil-service-preparation/എന്ന ലിങ്കിൽ ലഭ്യമാണെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു.