Connect with us

KERALA

പിണറായി വിജയന്‍ ഓട് പൊളിച്ച് വന്ന ആളല്ലെന്ന് സുധാകരന് മറുപടിയായി ശിവന്‍കുട്ടി

Published

on


തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി  ശിവന്‍കുട്ടി. ഏത് പദ്ധതി വരുമ്പോഴും സുധാകരന് കമ്മീഷന്‍ ഓര്‍മ്മ വരുന്നത് മുന്‍ പരിചയം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓട് പൊളിച്ച് വന്ന ആളല്ല എന്നും സുധാകരന് മറുപടിയായി ശിവന്‍കുട്ടി പറഞ്ഞു.

ഓട് പൊളിച്ച് ഇറങ്ങിവന്ന ആളല്ല പിണറായി വിജയന്‍. അഞ്ച് വര്‍ഷം കമ്മീഷന്‍ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന് ആരോപണം, രണ്ടാം പിണറായി സര്‍ക്കാറിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാര്‍ക്കിച്ച് തുപ്പലാണെന്ന് ശിവന്‍ കുട്ടി ആരോപിച്ചു.എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം ഉള്ളത് കോണ്‍ഗ്രസിനാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ചെയ്തികള്‍ മൂലമാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഗതി പിടിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവര്‍ എടപ്പാള്‍ മേല്‍പ്പാലം പോയി കാണണമെന്നും മന്ത്രി പറഞ്ഞു.

ഈ നാടിന്റെ മുഴുവന്‍ പിന്തുണ ഉള്ള ആളാണ് പിണറായി വിജയന്‍. സുധാകരന് സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുടെ പിന്തുണ ഉണ്ടെന്നും ശിവന്‍കുട്ടി ചോദിച്ചു.കെ.പി.സി.സി അധ്യക്ഷ പദവി ആരുടെയും ഭൂതകാലം മറക്കാനുള്ള ലൈസന്‍സല്ല. പിണറായി ആരാണെന്നും സുധാകരന്‍ ആരാണെന്നും പൊതുജനത്തിന് വ്യക്തമായി അറിയാമെന്നുംശിവന്‍ കുട്ടി കൂട്ടിച്ചേർത്തു.
 

Continue Reading