KERALA
എ സമ്പത്തിനെ സിപിഎം തിരുവന്തപുരം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: മുന്‍ എംപി എ സമ്പത്തിനെ സിപിഎം തിരുവന്തപുരം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. 46 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞടുത്തു.9 ആളുകളെ ഒഴിവാക്കിയപ്പോള്‍ പുതിയ 9 അംഗങ്ങളെ ഉള്‍പ്പെടുത്തി.എ സമ്പത്തിനെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിശിതമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്നായിരുന്നു വിമര്‍ശനം. സംസ്ഥാന സമിതിയില്‍ ഉള്ളതിനാല്‍ വി ശിവന്‍ കുട്ടിയെ പുതിയ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. മറ്റ് ആറ് ആറു പേരെ പ്രായാധിക്യം മൂലമാണ് മാറ്റിനിര്‍ത്തിയത്.
പുതിയ കമ്മറ്റിയില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവരെയും ഉൾപ്പെടുത്തിയില്ല. ശിശുക്ഷേമ സമിതി ജനറല്‍സെക്രട്ടറി ഷിജുഖാന്‍, പികെ പ്രമോഷ്, എസ്പി ദീപക, വിനീഷ്, പ്രീജ, വികെ ശശി, ശൈലജ ബീഗം എന്നിവരാണ് പുതിയ അംഗങ്ങള്‍
