Connect with us

KERALA

മലമ്പുഴയിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം

Published

on

പാലക്കാട്: മലമ്പുഴയിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്ന പ്ലാന്റിനാണിത്. തീപ്പിടിത്തത്തിൽ പ്ലാന്റിലെ ഒരു സ്റ്റോർ പൂർണമായി കത്തിനശിച്ചു. ഫയർഫോഴ്സിന്റെ പത്ത് യൂനിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

മലമ്പുഴ അണക്കെട്ടിന് എതിർ വശത്തായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സമീപത്തെ വനത്തിൽ നിന്നാണ് പ്ലാന്റിലേയ്ക്ക് തീപിടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വൈകുന്നേരത്തോടെ മാത്രമേ തീ പൂർണ്ണമായും അണക്കാൻ സാധിക്കുകയുള്ളൂവെന്ന് ഫയർഫോഴ്സ് മേധാവി അറിയിച്ചു.

തീപിടിക്കുമ്പോൾ സ്റ്റോറിൽ ജീവനക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇവർ വിവരമറിയിച്ച് ആദ്യം കൊല്ലങ്കോട്ട് നിന്നും പിന്നീട് പാലക്കാട്, ചിറ്റൂർ, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നും ഫയർ എഞ്ചിനുകൾ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പ്രദേശത്തെ ജലക്ഷാമം തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്

Continue Reading