Crime
തലശേരിയിൽ കോൺഗ്രസ് ഓഫീസ് തീയിട്ടു

കണ്ണൂർ: തലശേരി എരഞ്ഞോളിയിൽ കോൺഗ്രസ് ഓഫീസ് തീയിട്ടു. നശിപ്പിച്ചു.
എരഞ്ഞോളി കൂളിബസാറിലെ കോൺഗ്രസ് നിയന്ത്രണത്തിൽ ഉള്ള യുവപ്രതിഭ ക്ലബ്ബിനാണ് ഇന്നലെ അർദ്ധരാത്രിയിൽ തീയിട്ടത്. ഓഫീസിനകത്തു പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് കോൺ ഗ്രസ് നേതാക്കൾ പറഞ്ഞു.ഓഫീസിനകത്തു ഉണ്ടായിരുന്ന ഫാർണിച്ചർ,ടി വി ഉൾപെടെ ഓഫീസകത്തുണ്ടായിരുന്ന എല്ലാം കത്തിനശിച്ചു. പുറത്തെ ചുവരിൽ കരിയോയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. ഇതിന് പുറമെ ചുവരിൽ ഇത് ഇരന്നു വാങ്ങിയതാന ന്നു എഴുതി വെക്കുകയും ചെയ്തു.
സമാധാനം നിലനിൽക്കുന്ന എരഞ്ഞോളി പ്രദേശത്തു വീണ്ടും കലാപം ഉണ്ടാക്കാനുള്ള സിപിഎം ശ്രമത്തെ ഡിസിസി പ്രസിഡഡ് അഡ്വ മാർട്ടിൻ ജോർജ് ശക്തമായി പ്രതിഷേധിച്ചു. സംഭവ സ്ഥാലം ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്. സജ്ജീവ് മാറോളി. ബ്ലോക്ക് പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ. സുശീൽ ചന്ദ്രോത് എം പി സുധീർബാബു. അസീസ് വടക്കുമ്പാട്. എ .കെ മെഹ്മൂദ്. മനോജ് നാലകണ്ഠത്തിൽ. സി സി രാമകൃഷ്ണൻ. തുടങ്ങിയവർ സന്ദർശിച്ചു പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.