Connect with us

KERALA

രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചു

Published

on

തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടി.പി.ആർ റേറ്റാണ് പരിപാടികൾ മാറ്റിവെക്കാൻ കാരണം.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ നടത്താവൂ എന്നും കെ.സുരേന്ദ്രൻ നിർദ്ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രൻ അറിയിച്ചു.

Continue Reading