Crime
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു

കോട്ടയം: നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശി കെ.ടി.ജോമോൻ പൊലീസ് അറസ്റ്റ് ചെയ്തു
ഷാൻ ബാബുവിനെ രാത്രി തട്ടിക്കൊണ്ടുപോയ പ്രതി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലിട്ട് ഇസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പൊലീസിനോട് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്.
മകനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്റെ അമ്മ നേരത്തേ സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ജോമോൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.