Crime
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. എട്ടുസാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടുസാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നൽകി. ഫോൺരേഖകൾ വിളിച്ചുവരുത്താനും അനുമതി നൽകിയിട്ടുണ്ട്.പത്ത് ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം അഞ്ചു പ്രതികൾ സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ച പരിഗണിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മുൻകൂർ ജാമ്യഹർജി നൽകിയിരുന്നത്.