Connect with us

Crime

ഷാൻ ബാബുവിന് നേരിടേണ്ടിവന്നത് ക്രൂരമായ മർദ്ദനം .രണ്ടു കണ്ണുകളിലും കുത്തേറ്റു. ഇടത്തേ കണ്ണ് പൊട്ടിച്ചു

Published

on

കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട  ഷാൻ ബാബുവിന് നേരിടേണ്ടിവന്നത് ക്രൂരമായ മർദ്ദനം .ജോമോനും സംഘവും ഷാൻ ബാബുവിനെ വിവസ്ത്രനാക്കി മർദ്ദിച്ചു. കണ്ണിൽ വിരൽകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും പലതവണ മർദ്ദിച്ചു. ഇതിന്റെ എല്ലാം ക്ഷതങ്ങൾ മൃതദേഹത്തിലുണ്ട്. ഷാനിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാൽ, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്

ദേഹമാസകലം ഇടിച്ചതിന്റെയും വടി കൊണ്ട് അടിച്ചതിന്റെയും 38 പാടുകളുണ്ട്. രണ്ടു കണ്ണുകളിലും കുത്തേറ്റിട്ടുണ്ട്. ഇടത്തേ കണ്ണ് പൊട്ടിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിൻഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്. അഞ്ച് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ജോമോന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓട്ടോഡ്രൈവറും കസ്റ്റഡിയിലുണ്ട്. മറ്റ് മൂന്ന് പേർ പോലീസ് നീരീക്ഷണത്തിലാണ്. ഇവരെ സഹായിച്ച 13 പേരെ സംബന്ധിച്ചും പോലീസ് അന്വേഷിക്കുകയാണ്.

ഷാൻ ബാബു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കടുത്ത പകയാണ്. എതിർ ഗുണ്ടാസംഘത്തിൽപ്പെട്ട സൂര്യൻ എന്നു വിളിക്കുന്ന ശരത് രാജാണ് മറ്റൊരു കൊലപാതക കേസിൽ പോലീസിന് തന്നെ ഒറ്റിക്കൊടുത്തതെന്ന സംശയം ജോമോനുണ്ടായിരുന്നു. ഷാൻ ബാബു സൂര്യനൊപ്പം ഉല്ലാസയാത്രപോയതും പ്രകാപനത്തിന് കാരണമായി. ഷാനിലൂടെ സൂര്യനെ കണ്ടെത്താമെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയതും അതിക്രൂരമായി മർദ്ദിച്ചതും.

കൊല്ലപ്പെട്ട ഷാൻ ബാബുവും സൂര്യനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. സൂര്യനോട് വൈരാഗ്യം തീർക്കുകയിരുന്നു പ്രതിയായ ജോമോന്റെ ലക്ഷ്യം. എന്നാൽ സൂര്യൻ എവിടെയുണ്ടെന്ന കൃത്യമായ വിവരം ജോമോന് ലഭിച്ചിരുന്നില്ല. ഇതിനിടെയിലാണ് കൊടൈക്കനാലിൽ പോയ വിനോദയാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സൂര്യൻ ഇടുന്നത്. ചിത്രത്തിൽ ഷാനും ഉണ്ടായിരുന്നു. ഇതോടെ സൂര്യൻ എവിടെയുണ്ടെന്ന് ഷാന് അറിയാം എന്ന വിലയിരുത്തതിലായിരുന്നു ജോമോൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനെ തട്ടിക്കൊണ്ടുപോകുന്നത്.

.

Continue Reading