Crime
പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞു

തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം. ബൈക്കിലെത്തിയ രണ്ടു പേരാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്.
ഇന്ന് രാവിലെ11 മണിയോടെയാണ് ആക്രമണം. ബൈക്കിലെത്തിയ പ്രതികൾ രണ്ട് പ്രാവശ്യമാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.സി.സി ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.