Connect with us

Crime

സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നതെല്ലാം സത്യമാണെന്ന് പൾസർ സുനിയുടെ അമ്മ

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നതെല്ലാം സത്യമാണെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ശോഭന വെളിപ്പെടുത്തി. സത്യങ്ങൾ അറിയുന്ന പലരുമുണ്ടെന്ന് മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നത് ആലുവയിലെ ഹോട്ടലിലാണ്. യോഗത്തിൽ സിദ്ദിഖ് എന്നയാൾ പങ്കെടുത്തു. ഇത് നടൻ സിദ്ദിഖ് ആണോ എന്നറിയില്ലെന്നും സുനിയുടെ അമ്മ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.

.അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ശരത്ത് എന്നിവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Continue Reading