Connect with us

Crime

നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് ദിലീപ് പറഞ്ഞത് ശാപ വാക്കായി കണക്കാക്കിയാൽ മതിയെന്നും ഭീഷണിയല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. പുതിയ കഥ കേസ് നീട്ടിക്കൊണ്ട് പോകാനാണെന്നും അഭിഭാഷകൻ പറഞ്ഞു.

കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. കസ്റ്റഡിയിൽ ആവശ്യം ഉണ്ടോയെന്നതാണ് ചോദ്യമെന്നും, ദിലീപിനെതിരെ എന്ത് തെളിവുണ്ടെന്ന് നോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മൊഴി നൽകാനെത്തുന്ന സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ ആളുകൾ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണത്തിന് ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണിയുണ്ട്. വിചാരണ കോടതിയിൽ പോകാൻ പോലും ഭയമാണ്. സംരക്ഷിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

Continue Reading