KERALA
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

തിരുവനന്തപുരം :കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. 28, 29, 30 തീയതികളിലായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും വെട്ടിച്ചുരുക്കിയേക്കും. ഹൈക്കോടതി വിധിയെത്തുടർന്നു കാസർകോട് ജില്ലാ സമ്മേളനം ഒറ്റ ദിവസത്തിലൊതുക്കാൻ നിർബന്ധിതമായ സിപിഎം, തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു. ഇതിന് തുടർച്ചയായാണ് ആലപ്പുഴ സമ്മേളനം മാറ്റുന്നത്.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ തിരുവനന്തപുരത്ത് മെഗാ തിരുവാതിര നടത്തിയതിന് പാർട്ടി എ റെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. സംസ്ഥാനമൊട്ടാകെയുള്ള കോവിഡ് നിയന്ത്രണങ്ങൾ വകവയ്ക്കാതെയായിരുന്നു കാസർകോടും തൃശൂരും മുൻ നിശ്ചയപ്രകാരം സമ്മേളനങ്ങളുമായി മുന്നോട്ടു പോയത്. എന്നാൽ കോടതി ഇടപെട്ടതോടെ സമ്മേളനം നിർത്തുകയായിരുന്നു.