Connect with us

Crime

ഒളിച്ചോടിയ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

Published

on

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്തായിരിക്കും കേസ്. യുവാക്കൾ മദ്യം നൽകിയെന്നും, പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടികൾ മൊഴി നൽകി..
പെൺകുട്ടികൾക്ക് ബംഗളൂരുവിലേക്ക് പോകാൻ പണം നൽകിയ യുവാവിനെയും തിരിച്ചറിഞ്ഞു. മലപ്പുറം എടക്കരയിലെ യുവാവാണ് പണം നൽകിയത്. ചിൽഡ്രൻസ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് പുറത്തുപോയതെന്ന് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.

ആറ് പെൺകുട്ടികളെയാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത്. ബംഗളൂരുവിൽ നിന്നുള്ള കുട്ടികൾക്കൊപ്പമുണ്ടായിരുന്ന യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരാണ് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് പെൺകുട്ടികളെ കോഴിക്കോട് എത്തിച്ചത്. ഇതിൽ ഒരാൾക്ക് കോവി ഡ് സ്ഥിരീകരിച്ചു. കുട്ടികളെ ഇന്ന് വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Continue Reading