Connect with us

KERALA

മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

Published

on

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ യൂനുസ് കുഞ്ഞ്(80) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.

കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991-1996 വരെ മലപ്പുറത്തുനിന്നുള്ള നിയമസഭാംഗമായിരുന്നു.പ്രഫഷണൽ കോളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. മൃതദേഹം രാവിലെ 10 മണി മുതൽ പള്ളിമുക്ക് യൂനുസ് കോളേജിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് കൊല്ലൂർവിള ജുമാ മസ്ജിദിൽ നടക്കും.

Continue Reading