Connect with us

KERALA

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവർത്തിച്ച് ധനമന്ത്രി

Published

on

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2019 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രധനമന്ത്രിയുടെ കത്തുകളുമായാണ് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് മറുപടി നൽകിയത്.
സിൽവർ ലൈനിനെതിരെ കേന്ദ്രം ഒന്നും പറഞ്ഞിട്ടില്ല, മനഃപൂർവ്വം പദ്ധതി വൈകിപ്പിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു.
പാർലമെന്റിൽ നിന്ന് ഉണ്ടായത് സാധാരണ മറുപടിയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തെറ്റിദ്ധാരണ പരത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading