Connect with us

Education

സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി

Published

on


തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് സ്ക്കൂളുകൾ തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി.കോവിഡ് മൂന്നാം തരം ഗത്തിലെ വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്. വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ കോവിഡ് അവലോകന യോഗം തീരുമാനമെടുത്തത്.

Continue Reading