Crime
കണ്ണൂർ വി സി പുനർ നിയമനക്കേസിൽ രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി

തിരുവനന്തപുരം: കണ്ണൂർ വി സി പുനർ നിയമനക്കേസിൽ രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി.മന്ത്രി ആർ ബിന്ദുവിന് ലോകായുക്ത ക്ലീൻചിറ്റ് നൽകി. ഗവർണർക്ക് മുന്നിൽ മന്ത്രി അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ ശുപാർശ തള്ളാമായിരുന്നു. മന്ത്രി എന്ന നിലയിൽ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റാവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത കൂട്ടിച്ചേർത്തു.
മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു. വി.സിയെ പുനർ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിർദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി. എന്നാൽ വാദത്തിനിടെ സർക്കാർ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിർദ്ദേശമുണ്ടായത് ഗവർണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.എന്നാൽ കഴിഞ്ഞ ദിവസം ഇതിൽ ഗവർണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിർദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവർണർ നൽകിയ വിശദീകരണം.