Crime
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 10.15ന് ജാമ്യാപേക്ഷയിൽ വിധി പറയും.ദിലീപിന്റെ ചരിത്രം പരിശോധിക്കണമെന്നും, ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയാണെന്നും പ്രോസിക്യൂഷൻ വിചാരണക്കിടെ ചൂണ്ടിക്കാട്ടി.
ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നത്.