Connect with us

HEALTH

വടകര പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഒ.പി.വിഭാഗം പ്രവർത്തനം തുടങ്ങി

Published

on


കോഴിക്കോട് :വടകര പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഒ.പി.വിഭാഗം പ്രവർത്തനം തുടങ്ങി’ അഞ്ച് വിഭാഗങ്ങളാണ് പൂർണ്ണരൂപത്തിൽ പ്രവർത്തനം ആരംഭിച്ചത്.എല്ലാഡിപ്പാർട്ട്മെൻറുകളും പൂർത്തീകരിച്ചുള്ള ഔപചാരിക ഉദ്ഘാടനം ആഗസ്റ്റ് മാസത്തിൽ നടക്കും.പാർക്കോ ഗ്രൂപ്പ് ചെയർമാനായിരുന്ന അന്തരിച്ച  പി.എ റഹ് മാൻ്റെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്.

ലോകോത്തര നിലവാരമുള്ള മെഡിക്കൽ സംവിധാനങ്ങളും അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയാണ് പാർക്കോ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവർത്തനമാരംഭിച്ചത് .പാർക്കോ ഗ്രൂപ്പ് ചെയർമാൻ
പി പി അബൂബക്കർ ഒ പി. വിഭാഗത്തിൻ്റെ പ്രവർത്തന ആരംഭം കുറിച്ചു.

ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്, ഗൈനക്കോളജി തുടങ്ങിയ ചികിത്സ വിഭാഗത്തിൻ്റെ സേവനമാണ് ആദ്യനാളുകളിൽ ലഭ്യമാക്കുന്നത് . കൂടാതെ നവജാത ശിശു വിഭാഗത്തിൽ സജ്ജമായ ലെവൽ ത്രീ എൻ ഐ സി യുവും മുഴുവൻസമയ നവജാതശിശുരോഗ വിദഗ്ദൻ്റെ സേവനവും പാർക്കോ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ലഭ്യമാണ്.

കാർഡിയോളജി, റീന ൽ/ ന്യൂറോ , ഗ്യാസ്ട്രോ  എന്നീ ചികിത്സാ വിഭാഗങ്ങൾ ലോകോത്തര നിലവാരത്തിൽ തന്നെ സെൻറർ ഓഫ് എക്സലൻസ് ആയി ഉടൻ ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ദിൽഷാദ് ബാബു പറഞ്ഞു

നാലു ടവറുകളിലായി 650 ബെഡുകൾ ഒരുക്കിയാണ് പാർക്കോ ആശുപത്രി പ്രവർത്തന സജ്ജമാക്കുന്നത്
  132 ഐപിയു ബെഡുകൾ, 17 ഡയാലിസിസ് ബെഡുകൾ, 11 ഓപ്പറേഷൻ തിയേറ്ററുകൾ തുടങ്ങിയവ ആശുപത്രിയിൽ സജ്ജമായി വരികയാണ്. ഇതുകൂടാതെ അത്യാധുനിക സി ടി,എംആർ ഐ. സ്കാനറുകൾ, മറ്റ് ലോകോത്തര യന്ത്രസംവിധാനങ്ങളോടെപൂർത്തീകരിച്ച ഒരു ടേർഷ്യറി ഹോസ്പിറ്റലിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും  ആഗസ്റ്റ് മാസത്തോടെ പൂർത്തീകരിച്ച് പൂർണ രീതിയിൽ പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  ഉദ്ഘാടനം നടത്തുമെന്ന്  ചെയർമാൻ പി.പി. അബൂബക്കർ പറഞ്ഞു.

Continue Reading