Connect with us

Crime

തന്നെ അക്രമിക്കുന്ന ദൃശ്യം കോടതിയിൽ നിന്ന് ചോർന്നെന്ന് ഇരയായ നടി

Published

on

.കൊച്ചി: തന്നെ അക്രമിക്കുന്ന ദൃശ്യം കോടതിയിൽ നിന്ന് ചോർന്നെന്ന വാർത്ത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലൻസ് കമ്മീഷണർമാർ, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷൻ തുടങ്ങിയവർക്കും കത്തിന്റെ കോപ്പി നൽകി.

താൻ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ എറാണാകുളം സെഷൻസ് കോടതിയിൽ നിന്ന് ചോർന്നുവെന്ന വാർത്ത പുറത്തുവരുന്നുണ്ട്. ഇതിൽ അന്വേഷണം വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശത്തുള്ള ചില ആളുകളിൽ ദൃശ്യങ്ങൾ എത്തിയെന്ന വാർത്തകൾ വരുന്നുണ്ട്. അത് തനിക്ക്  ഞെട്ടലുളവാക്കി. തന്റെ സ്വകാര്യതയെ ഹനിക്കുന്ന സംഭവമാണിത്. കോടതിയിൽ നിന്ന് നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു.

Continue Reading