Connect with us

Crime

പല്ലൻ ഷൈജു പിടിയിൽ. വയനാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്

Published

on

കൽപ്പറ്റ: സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പോലീസിനെ വെല്ലുവിളിച്ച ഗുണ്ട, നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഷൈജു എന്നപല്ലൻ ഷൈജു പിടിയിൽ. വയനാട്ടിൽ നിന്നാണ് ഇയാളെ കോട്ടക്കൽ പോലീസ് പിടികൂടിയത്. നിരവധി കേസുകളി പ്രതിയായ ഷൈജു സാമൂഹിക മാധ്യമങ്ങളിൽ കൂടി പോലീസിനെ വെല്ലുവിളിച്ചിരുന്നു.

വയനാട്ടിലെ റിസോർട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. മലപ്പുറം എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം റിസോർട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നുതൃശ്ശൂർ കൊടകര സ്വദേശിയായിരുന്ന പല്ലൻ ഷൈജുവിനെ കഴിഞ്ഞ മാസം ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.

Continue Reading