Connect with us

Education

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ അധ്യയനം രാവിലെ മുതല്‍ വൈകിട്ട് വരെ ആക്കാൻ ആലോചന

Published

on

തിരുവനന്തപുരം: ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ തുടങ്ങുന്നതിന് അധിക മാര്‍ഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഈ ക്ലാസുകളിലെ അധ്യയനം രാവിലെ മുതല്‍ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു
പരീക്ഷക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടുന്നത്.പരീക്ഷകള്‍ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു .
സ്വകാര്യ സ്‌കൂളുകള്‍ ക്ലാസുകള്‍ നടത്താത്തതിനേയും വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗുരുതര പിശകായി കാണുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്നലെ മുതല്‍ തുടങ്ങി. ബാക്കി ക്ലാസുകളിലെ അധ്യയനം 14ാം തിയതി മുതലാണ് തുടങ്ങുക.

Continue Reading