Crime
അനധികൃത മണൽ ഖനന കേസിൽ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് അറസ്റ്റിൽ

ചെന്നൈ: മലങ്കര കത്തോലിക്കാസഭ ബിഷപ്പ് അറസ്റ്റിൽ. അനധികൃത മണൽ ഖനന കേസിൽ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നാണ് ബിഷപ്പിനെ തമിഴ്നാട് സി ബി സി ഐ ഡി പിടികൂടിയത്.തിരുനെൽവേലിയിലെ അംബാസമുദ്രത്ത് താമരഭരണി നദിയിൽ അനധികൃതമായി മണൽ ഖനനം നടത്തിയതിനായിരുന്നു ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. വികാരിയായ ജനറൽ ഷാജി തോമസ് മണിക്കുളവും കേസിൽ അറസ്റ്റിലായി. ഇവരോടൊപ്പം നാല് പുരോഹിതൻമാരും കേസിൽ പിടിയിലായി. എല്ലാ പ്രതികളെയും റിമാൻഡ് ചെയ്തു. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറൽ ഷാജി തോമസിനെയും തിരുനെൽവേലി ആശുപത്രിയിലേയ്ക്ക് മാറ്റി.തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. താമരഭരണി പുഴയുടെ സമീപത്തായുള്ള ഈ സ്ഥലത്ത് അനധികൃതമായി മണൽ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കാടതിയുടെ നിർദേശപ്രകാരം സി ബി സി ഐ ഡി ബിഷപ്പിനെയും മറ്റ് വൈദികരെയും അറസ്റ്റ് ചെയ്തത്.