Connect with us

NATIONAL

യോ​ഗിയുടെ വിവാ​​ദ പരാമർശത്തിന് മറുപടി നൽകി പിണറായി

Published

on

തിരുവനന്തപുരം: കേരളത്തെക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്‍റെ വിവാ​​ദ പരാമർശത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പിണറായിയുടെ മറുപടി. 

‘യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യുപിയും മാറും. കേരളം പോലെ ആകണമെന്നാണ് യുപിയിലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോ​ഗിക്കുള്ളത്’- പിണറായി ട്വീറ്റിൽ വ്യക്തമാക്കി. 

Continue Reading