KERALA
യോഗിയുടെ വിവാദ പരാമർശത്തിന് പ്രതിപക്ഷ നേതാവിന്റെ മറുപടി

തിരുവനന്തപുരം : യോഗിയുടെ വിവാദ പരാമർശത്തിന് പ്രതിപക്ഷ നേതാവിന്റെ മറുപടി.കേരളത്തെ പോലെയാകാൻ വോട്ടു ചെയ്യൂ. മധ്യകാല മത്രഭാന്ത് വിട്ട് സമത്വവികസനം, ബഹുസ്വരത, മൈത്രി എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്–വി.ഡി.സതീശൻ ട്വിറ്ററിൽ കുറിച്ചു.
യുപി കശ്മീരോ കേരളമോ ബംഗാളോ ആകാതിരിക്കാൻ ബിജെപിക്കു വോട്ടു ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആഹ്വാനം.
5 വർഷത്തെ ഭരണത്തിൽ നിരവധി അദ്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചെന്നും ജനങ്ങൾക്കു തെറ്റുപറ്റിയാൽ 5 വർഷത്തെ അധ്വാനം നശിച്ചുപോകുമെന്നും യോഗി പറഞ്ഞു. സ്വന്തം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആണ് യോഗിയുടെ പരാമർശം. ഉത്തർപ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പു ദിനത്തിലാണ് വോട്ടർമാർക്കു തെറ്റുപറ്റിയാൽ യുപി കശ്മീരോ കേരളമോ ആയി മാറുമെന്ന് യോഗി പറഞ്ഞത്.