Connect with us

KERALA

തൃശൂർ പുതുക്കാട് റൂട്ടിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

Published

on

തൃശൂർ: തൃശൂർ -പുതുക്കാട് റൂട്ടിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത് .തൃശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. നിലവിൽ ഒരു വരിയിലൂടെ ട്രെയിൻ വിട്ടു തുടങ്ങിയിട്ടുണ്ട്. വേണാടും ജനശതാബ്‌ദിയുമടക്കമുള്ള ട്രെയിനുകൾ വൈകും.

Continue Reading