Connect with us

Crime

പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള തടയിണയും റോപ് വേയും പൊളിച്ച് നീക്കാൻ തുടങ്ങി

Published

on

:

കോഴിക്കോട്:പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള തടയിണയും റോപ് വേയും  പൊളിച്ച് നീക്കാൻ തുടങ്ങി.. ഓംബുഡ്‌സ്മാന്റെ അന്ത്യശാസനത്തെ തുടർന്നാണ് നിർമ്മാണം പൊളിക്കുന്നത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തടയിണ പൊളിക്കൽ നടപടി. രാവിലെ 10 മണിയോടെ പൊളിക്കൽ ആരംഭിച്ചു.

നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാൻ ഒക്ടോബർ 23ന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയിരുന്നു. 15 ദിവസത്തിനകം റോപ്‌വെ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന് നോട്ടിസ് നൽകിയത്.

റോപ്‌വെ പൊളിച്ചു നീക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്പൂർ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്‌സ്മാനെ സമീപിച്ചത്. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയിൽ പറയുന്നത്.

Continue Reading