Crime
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്ത് ഇരയായ നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്ത് ഇരയായ നടി കേസിൽ കക്ഷി ചേരും. ഇന്ന് കോടതി കേസ് പരിഗണിക്കവേയായിരുന്നു കക്ഷി ചേരാൻ അനുവദിക്കണമെന്ന് നടി അറിയിച്ചത്. തുടർന്ന് കേസ് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് പരിഗണിക്കാനായി മാറ്റി.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.നടിയെ ആക്രമിച്ച കേസിൽ അനുകൂല നിലപാടുണ്ടാകില്ലെന്ന ആശങ്കയെ തുടർന്നാണ് അന്വേഷണം സംഘം തുടരന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.