Connect with us

HEALTH

ജാഗ്രത കൈവിട്ടാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മന്ത്രി ശൈലജ

Published

on


തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇപ്പോള്‍ നടക്കുന്നത് കൊവിഡിന്‍റെ രണ്ടാംഘട്ട വ്യാപനമാണെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു.

ജാഗ്രത കൈവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ശ്രദ്ധക്കുറവുണ്ടായാല്‍ പ്രായമായവരിലേക്ക് രോഗം പടരാം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ആദ്യ കേസ് മുതല്‍ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മരണനിരക്ക് ഇപ്പോഴും 0.39 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇത് എത്രയോ കുറവാണ്.

Continue Reading