KERALA
ബെന്നി ബഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവെക്കും

കൊച്ചി: യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന് ബെന്നി ബെഹനാൻ എംപി. രാജിക്കത്ത് ഉടൻ കൈമാറും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ബെന്നി ബെഹനാൻ പറഞ്ഞു.
കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തന്നെ വേദനിപ്പിച്ചു. ഉമ്മൻ ചാണ്ടിയുമായി വരെ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകളാണ് വന്നത്. വാർത്തകളുടെ പുകമറയിൽ തുടരാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.