KERALA
കേരള കോൺഗ്രസ് എം. നേതാവും ചങ്ങനാശേരി എം എൽ.എയുമായ സി.എഫ് തോമസ് അന്തരിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സി.എഫ്. തോമസ്.
1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി എഫ് തോമസ് 40 കൊല്ലം എം എൽ എ യായി തുടരുകയാണ്.