Crime
യുക്രെയ്ൻ വിടുന്ന ഇന്ത്യക്കാർക്ക് നിർദേശങ്ങൾ നൽകി എംബസി

കീവ്: യുക്രെയ്ൻ വിടുന്ന ഇന്ത്യക്കാർക്ക് നിർദേശങ്ങൾ നൽകി എംബസി. കർശനമായി പാലിക്കേണ്ട അഞ്ച് നിർദേശങ്ങളാണ് എംബസി നൽകിയിരിക്കുന്നത്.
എംബസി അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര തുടങ്ങുക, പോളണ്ട് അതിര്‍ത്തിയില്‍ ഒന്നിച്ച് എത്തുന്നത് ഒഴിവാക്കണം, രണ്ട് പോയിന്റുകള്‍ വഴിയെ ഇന്ത്യക്കാര്‍ക്ക് അനുവാദമുള്ളു, സുരക്ഷിതമെങ്കില്‍ തത്ക്കാലം താമസസ്ഥലങ്ങളില്‍ തന്നെ തുടരണം, രാത്രി എത്തുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഇന്ത്യക്കാർക്ക് നൽകിയിരിക്കുന്നത്.
അതേസമയം, വിദ്യാര്‍ഥികള്‍ അതിര്‍ത്തിയിലേക്ക് കൂട്ടത്തോടെ വരരുതെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. പോളണ്ട് അതിര്‍ത്തിയില്‍ നിരവധി പേര് കുടുങ്ങിയ സാഹചര്യത്തിലാണ് എംബസി ഇക്കാര്യം നിര്‍ദേശിച്ചത്.