Connect with us

Crime

കേസ് അട്ടിമറിക്കാൻദിലീപ് ശ്രമിച്ചതിന്റെ നിർണായക വിവരങ്ങൾ പുറത്ത്

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസ് അട്ടിമറിക്കാൻദിലീപ് ശ്രമിച്ചതിന്റെ നിർണായക വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 നമ്പരുകളിലേയ്ക്കുള്ള ചാറ്റുകൾ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളുമായുള്ള ചാറ്റാണിതെന്ന് പോലീസ് വിലയിരുത്തു . നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് ഫോറൻസിക് സയൻസ് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിച്ചേക്കും

മുംബയിലെ ലാബിൽ വച്ച് മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. ഈ ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. ഓരോ ഫയലുകളും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയിൽ തയാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ക്രൈംബ്രാഞ്ച് ശേഖരിച്ചു.

Continue Reading