HEALTH
12 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ബുധനാഴ്‌ച മുതൽ കൊവിഡ് വാസ്‌കിനേഷൻ നൽകി തുടങ്ങും

ന്യൂഡൽഹി: 12 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ബുധനാഴ്‌ച മുതൽ കൊവിഡ് വാസ്‌കിനേഷൻ നൽകി തുടങ്ങും. കോർബോവാക്‌സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസും അന്ന് തന്നെ നൽകി തുടങ്ങുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.
പതിനഞ്ച് മുതൽ പതിനേഴ് വയസുവരെയുള്ള വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കിയതിന് പിന്നാലെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കേന്ദ്രം തീരുമാനിച്ചത്.