Crime
പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്‌ഫോടനം

ഇസ്ലാമാബാദ് : വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്‌ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഒന്നിലധികം സ്‌ഫോടനങ്ങൾ കേട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ ആയുധങ്ങൾ സംഭരിച്ചിരുന്ന ഇടത്താണ് സ്‌ഫോടനം നടന്നതെന്ന് റിപ്പോട്ടുകളുണ്ട്. ‘പാകിസ്ഥാൻ വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ. ഇത് വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് പ്രാഥമിക സൂചന.