Connect with us

Education

പ്ലസ് ടു പരീക്ഷകള്‍ നാളെ മുതൽ തുടങ്ങും

Published

on

പ്ലസ് ടു പരീക്ഷകള്‍ നാളെ മുതൽ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത്  പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍. എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്.

4.26 ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 31നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 19 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഐപി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ 10 വരേയും.

2962 പരീക്ഷ സെന്ററുകളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉണ്ടാവുക. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 26 വരെയാണ് പ്ലസ് ടു പരീക്ഷ. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് മൂന്ന് മുതല്‍. 2005 പരീക്ഷ സെന്ററുകളാണ് പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.

Continue Reading