Connect with us

Crime

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു

Published

on


.

കോഴിക്കോട്: നാദാപുരം ജാതി മേരിയിൽ യുവാവ് പൊള്ളലേറ്റ് മരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ അയൽവാസിയായ യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. പൊൻ പറ്റ വീട്ടിൽ രത്‌നേഷ്‌(42) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.

യുവാവ് പെട്രോളുമായി വീട്ടിലെത്തുകയായിരുന്നു. വീടിന്റെ മുകളിലേക്ക് കയറി, വീടിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെ ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ യുവതിയ്ക്കും അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്രീഷനായ ജഗനേഷ് യുവതിയുടെ അയല്‍വാസിയാണ്.

Continue Reading